അറ്റ്‌ലാന്റ: (www.kvartha.com) ഡോക്യുമെന്ററി താരമായ ട്രാന്‍സ്‌വുമണായ റഷീദ വില്യംസി(35)നെ യുഎസില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജോര്‍ജിയയുടെ തലസ്ഥാനമായ അറ്റ്‌ലാന്റയിലെ ഷോപിങ് മാളിന് സമീപം ഫുട്പാത്തിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപോര്‍ട്. റഷീദ വില്യംസിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അറ്റ്‌ലാന്റ പൊലീസ് അറിയിച്ചു.
കറുത്തവര്‍ഗക്കാരായ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ റഷീദ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ഡോക്യുമെന്ററി 'കോകോമോ സിറ്റി'യിലൂടെയാണ് പ്രശസ്തയായത്. ജനുവരിയില്‍ നടന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഗ്രാമി നോമിനേറ്റഡ് ഗായകനും ഗാനരചയിതാവും നിര്‍മാതാവുമായ ഡി സ്മിത്താണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍.
Keywords: US, News, World, Death, Shot, Shot dead, Found, Police, Trans woman, Documentary star, US Trans Woman And Documentary Star Shot Dead.