ന്യൂയോര്‍ക്: (www.kvartha.com) യുഎസില്‍ രണ്ട് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി. സിദ്ധാന്ദ് ഷാ(19), ആര്യന്‍ വൈദ്യ(20) എന്നിവരാണ് മരിച്ചത്. ഇന്‍ഡ്യാന പൊളിസില്‍ നിന്ന് 60 മൈല്‍ അകലെയുള്ള മൊന്റൗ തടാകത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോടിങിനെത്തിയതായിരുന്നു ഇരുവരും.
വെള്ളത്തില്‍ മുങ്ങിയ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെയാളും ഒഴുക്കില്‍പെടുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഏപ്രില്‍ 15 നാണ് ഇവരെ തടാകത്തില്‍ കാണാതായത്.
മോശം കാലാവസ്ഥയും ശക്തമായ കാറ്റും തിരച്ചിലിന് തടസമാവുകയായിരുന്നു. രണ്ടു ദിവസം സര്‍വ സന്നാഹങ്ങളും ഉപയോഗിച്ചുള്ള തിരച്ചിലന് ശേഷമാമണ് 18ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഡ്യാന യൂനിവേഴ്‌സിറ്റിയിലെ കെല്ലി സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
Keywords: New York, News, World, Dead body, Students, Lake, Missing, Recovered, Found, Indian Student, Monroe Lake, US: Bodies of two missing Indian students recovered from lake.