Follow KVARTHA on Google news Follow Us!
ad

Found Dead | 33കാരിയെയും ആണ്‍സുഹൃത്തിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആക്രമണത്തിന്റെയോ പിടിവലിയുടെയോ ഒരു ലക്ഷണവും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് #യുകെ-വാര്‍ത്തകള്‍, #Found-Dead-Home, #World-News
ലന്‍ഡന്‍: (www.kvartha.com) 33കാരിയെയും ആണ്‍സുഹൃത്തിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലീഷ സള്ളിവനും അവരുടെ ആണ്‍സുഹൃത്ത്‌ജോഷ് സാന്‍ഡര്‍കോകിനുമാണ് (30) മരിച്ചത്. ബ്രിടനിലെ ഡെവണിലെ ഹോള്‍കോമ്പിലെ അലീഷയുടെ വീട്ടിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി.  

വീട്ടില്‍ ആക്രമണത്തിന്റെയോ പിടിവലിയുടെയോ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ ്‌വ്യക്തമാക്കി. ജോഷ് സാന്‍ഡര്‍കോകിനെ സോഫയില്‍ മരിച്ച് കിടക്കുന്ന നിലയിലും അലീഷയുടെ മൃതദേഹം മുന്‍വാതിലിന്റെ പിന്നില്‍ നിന്നുമാണ് കണ്ടെത്തിയത്. ജോഷും അലീഷയും മെത്തഡോണ്‍ എന്ന മയക്കുമരുന്ന് ഉപയോഗിച്ചിരുന്നിരുന്നെന്ന് ടോക്‌സികോളജി പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

UK, London, News, Death, Found Dead, Home, Police, Woman, Man, Court, Court order, UK: 33 year old woman and man found dead in home.

എന്നാല്‍, മയക്കുമരുന്നല്ല ഇരുവരുടെയും മരണ കാരണമെന്നും മരണം സ്വാഭാവികമായിരുന്നെന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തല്‍. ന്യൂമോണിയാ ബാധ ഇരുവരിലും ശ്വാസതടസം ഉണ്ടാക്കിയതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ വാദമെന്ന് റിപോര്‍ടുകള്‍ പറയുന്നു.

പൊലീസ് പറയുന്നത്: അലീഷയെ ആക്രമിച്ചതിന് 2021 ഒക്ടോബറില്‍ ജോഷ് അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്ന് അലീഷയുടെ വീട്ടിലേക്ക് പോകുന്നതിന് ജോഷിനെ വിലക്കി ഗാര്‍ഹിക പീഡന സംരക്ഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ കാലാവധി തീരുന്നതിന് ഒരു ദിവസം മുമ്പാണ് ഇവരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

കോടതി ഉത്തരവ് അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് ഇരുവരുടെയും മൃതദേഹം ഒരു വീട്ടില്‍ കണ്ടെത്തിയത് ഏറെ ദൂരൂഹത ഉയര്‍ത്തിയെങ്കിലും കൊലപാതകത്തിന്റെയോ അതിനുള്ള പ്രേരണയുടേയോ ഒരു ലക്ഷണവും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുവരുടെയും സ്വാഭാവിക മരണമാണെന്നാണ് പ്രഥമിക കണ്ടെത്തല്‍.

Keywords: UK, London, News, Death, Found Dead, Home, Police, Woman, Man, Court, Court order, UK: 33 year old woman and man found dead in home.

Post a Comment