തൃശൂര്‍: (www.kvartha.com) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇടുക്കി എ ആര്‍ കാംപിലെ ഉദ്യോഗസ്ഥനായ അനസ് നാസറിനെ (39) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അനസിനെതിരെ നടപടിയെടുത്തത്.
പൊലീസ് പറയുന്നത്: പുനര്‍ വിവാഹത്തിന് ഓണ്‍ലൈനില്‍ യുവതി പരസ്യം നല്‍കിയിരുന്നു. അനസും പുനര്‍ വിവാഹത്തിനായി ശ്രമിക്കുകയായിരുന്നു. പരസ്യം കണ്ട് ഇരുവരും അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് അനസ് പിന്‍മാറിയതോടെയാണ് യുവതി പരാതി നല്‍കിയത്.
Keywords: Thrissur, News, Kerala, Woman, Arrested, Police, Case, Crime, Molestation, Arrested, Complaint, Thrissur: Police officer arrested in molestation case.