തൃശ്ശൂര്‍: (www.kvartha.com) അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി ഇര്‍ഫാന്‍ അലി(15)യാണ് മരിച്ചത്. ഇര്‍ഫാന്റെ സുഹൃത്തായ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി ആദില്‍ഷായുടെ (14) മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു.
അതിരപ്പിള്ളിയില്‍ വിനോദ യാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികളാണ് മുങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. വെറ്റിലപ്പാറയ്ക്ക് സമീപം ചക്‌ളായിലാണ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയത്. സീതി സാഹിബ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആദില്‍ഷാ.
ആദില്‍ഷായുടെ അയല്‍ക്കാരനാണ് തെങ്ങാകൂട്ടില്‍ വീട്ടില്‍ ഇര്‍ഫാന്‍ അലി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ അഞ്ചംഗ സംഘമാണ് കാറില്‍ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്.
Keywords: Thrissur, News, Kerala, Students, Chalakudy river, River, Death, Thrissur: Missing student's dead body found in Chalakudy river.