Arrested | 'വാക്കേറ്റത്തിനിടെ ഭാര്യാപിതാവ് മര്‍ദനമേറ്റ് മരിച്ചു'; യുവാവ് അറസ്റ്റില്‍
Apr 30, 2023, 16:34 IST
തിരുവനന്തപുരം: (www.kvartha.com) വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മര്‍ദനമേറ്റ് മരിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മീന്‍പിടിത്തക്കാരനായ ഷാനി(52) മരിച്ച കേസില്‍ ശ്യാം (33) ആണ് അറസ്റ്റിലായത്. ഷാനിയുടെ മൂത്തമകള്‍ ബീനയുടെ ഭര്‍ത്താവാണ് ശ്യാം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നത്: വീട്ടില്‍ വച്ച് ഷാനിയും ശ്യാമും തമ്മില്‍ വാക്കേറ്റലും കയ്യാങ്കളിയുമായി. ഇതിനിടെ പ്രകോപിതനായ ശ്യം ഷാനിയെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലായി.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ തന്നെ ഷാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്യാമും ബീനയും തമ്മില്‍ പതിവായി വഴക്കുണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഷാനിയും ശ്യാമുമായി വാക്കേറ്റമുണ്ടായത്. ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായിരുന്ന ശ്യാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Keywords: Thiruvananthapuram, News, Kerala, Death, Killed, Arrest, Arrested, Thiruvanthapuram: Man died in attack; 33 year old man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.