തലശേരി: (www.kvartha.com) മയക്കുമരുന്ന്, ക്വടേഷന്‍, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പെടെ പതിമൂന്ന് കേസുകളിലെ പ്രതിയായ 34കാരനെ കാപ ചുമത്തി ജയിലിലടച്ചു. സുനീറിനെയാണ് എസ്‌ഐ മുരളീധരന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.
ഏപ്രില്‍ 20 മുതല്‍ സുനീറിനെ നാടുകടത്തിക്കൊണ്ട് പൊലീസ് ഉത്തരവിട്ടിരുന്നു. ഉത്തരവ് ലംഘിച്ചു നാട്ടിലെത്തിയ ഇയാളെ പൊലീസ് പിടികൂടി തലശേരി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതികളായ നിരവധി പേരെയാണ് കാപ ചുമത്തി നാടുകടത്തിയത്.
Keywords: Kannur, News, Thalassery, Kerala, Jail, Case, Kappa, Crime, Arrest, arrested, Police, Thalassery: Young man jailed after being charged with Kapa