Follow KVARTHA on Google news Follow Us!
ad

Missing | തലശേരിയില്‍ ഡ്യൂടിയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ എസ്‌ഐയെ കണ്ടെത്താനായില്ല

തിങ്കളാഴ്ച രാവിലെ മുതലാണ് കാണാതായത് #കണ്ണൂര്‍-വാര്‍ത്തകള്‍, #Thalassery-News, #SI-Missing-Duty
കണ്ണൂര്‍: (www.kvartha.com) ഡ്യൂടിയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ തലശേരി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറെ കുറിച്ച് വിവരം ലഭിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. തിങ്കളാഴ്ച രാവിലെ മുതലാണ് പേരാവൂര്‍ പുന്നപ്പാലം സ്വദേശിയായ എസ്‌ഐ ലിനേഷിനെ കാണാതായത്.  

രാവിലെ വയര്‍ലെസ് അറ്റന്‍ഡ് ചെയ്യാന്‍ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ലിനേഷ്. സ്റ്റേഷനില്‍ നിന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ ലിനേഷിനെ അതിരാവിലെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. വയര്‍ലെസ് അറ്റന്‍ഡ് ചെയ്യന്‍ രാവിലെ എട്ടിന് സ്റ്റേഷനിലെത്തേണ്ട ലിനേഷിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. 

Kannur, News, Kerala, Missing, SI, Thalassery: SI who went missing while on duty not been found yet.

അന്നേ ദിവസം മണവാട്ടി ജന്‍ക്ഷനിലെ എടിഎമില്‍ നിന്നും ലിനേഷ് രണ്ടായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയനില്‍ 10 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷമാണ് രണ്ടുവര്‍ഷം മുന്‍പ് ഇദ്ദേഹം എസ്‌ഐയായി കേരളാ പൊലീസിലെത്തിയത്. സ്റ്റേഷനിലെ ഉത്തരവാദിത്തങ്ങള്‍ താങ്ങാന്‍ സാധിക്കുന്നില്ലെന്ന് ലിനേഷ് വീട്ടുകാരോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി തലശേരി സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. പൊലിസ് ക്വാര്‍ടേഴ്‌സിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. 

Keywords: Kannur, News, Kerala, Missing, SI, Thalassery: SI who went missing while on duty not been found yet.

Post a Comment