Night Walk | 'സാംസ്‌കാരിക രംഗത്ത് തലശേരിക്ക് സംഭവിച്ച ജീര്‍ണത മാറ്റിയെടുക്കണം'; ഏപ്രില്‍ 2ന് രാത്രി നടത്തം സംഘടിപ്പിക്കും

 


തലശേരി: (www.kvartha.com) മുഹമ്മദ് റഫി ഫൗന്‍ഡേഷനും തലശേരി ഹെറിറ്റേജ് ടൂറിസവും മലബാര്‍ ടൂറിസം കൗണ്‍സിലും സംയുക്തമായി ഏപ്രില്‍ രണ്ടിന് തലശേരിയുടെ ചരിത്ര വീഥിയിലൂടെ രാത്രി യാത്ര സംഘടിപ്പിക്കുന്നു. സാംസ്‌കാരിക രംഗത്ത് തലശേരിക്ക് സംഭവിച്ച ജീര്‍ണത മാറ്റിയെടുക്കാനാണ് രാത്രി യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Night Walk | 'സാംസ്‌കാരിക രംഗത്ത് തലശേരിക്ക് സംഭവിച്ച ജീര്‍ണത മാറ്റിയെടുക്കണം'; ഏപ്രില്‍ 2ന് രാത്രി നടത്തം സംഘടിപ്പിക്കും

ഏപ്രില്‍ രണ്ടിന് രാത്രി സ്റ്റേഡിയം ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര ഓവര്‍ബറി സായ്പ് കണ്ടെത്തിയ ദൃശ്യസങ്കേതത്തില്‍ എത്തും. സമീപത്തുള്ള ക്ഷേത്ര കമിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങും. ക്രികറ്റ് സ്റ്റേഡിയത്തിലും ഗുണ്ടര്‍ട് പാര്‍കിലും സബ് കലക്ടര്‍ ഓഫിസും അദ്ദേഹത്തിന്റെ വസതിയായ വെല്ലസ്ലി ബംഗ്ലാവില്യം എത്തിച്ചേരും. രാത്രി 9.30 ന് തലശേരി എഎസ്പി ഫ്ലാഗ് ഓഫ് ചെയ്യും. സ്പീകര്‍ എ എന്‍ ശംസീര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കുമെന്ന് എ കെ സക്കറിയ, നാസര്‍ ലേമിര്‍, അഫ്സല്‍ ബാബു, ശശികുമാര്‍, മുഹമ്മദ്  ഹാഫിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords:  Thalassery, News, Kerala, Press meet, Thalassery: Muhammad Rafi Foundation will organize night walk on April 2.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia