മുംബൈ: (www.kvartha.com) ഇന്‍ഡിഗോ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്വീഡീഷ് പൗരന്‍ മുംബൈയില്‍ അറസ്റ്റില്‍. ബാങ്കോങ്ക്-മുംബൈ (6E 1052)വിമാനത്തിലാണ് സംഭവം നടന്നത്. 63കാരനായ എറിക് ഹരാള്‍ഡ് ജോനാസ് വെസ്റ്റ്ബെര്‍ഗിന് പിന്നീട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
പൊലീസ് പറയുന്നത്: ഇന്‍ഡിഗോ ജീവനക്കാരി ഭക്ഷണം വിളമ്പുന്നതിനിടെയാണ് സ്വീഡിഷ് പൗരന്‍ മോശമായി പെരുമാറിയത്. ജീവനക്കാരി വിവരം ക്യാപ്റ്റനെ അറിയിക്കുകയും അധികൃതര്‍ വെസ്റ്റ്ബെര്‍ഗിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്നും അയാള്‍ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു.
സ്വീഡീഷ് പൗരന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. പിന്നാലെ പിഒഎസ് മെഷീന്‍ വഴി പണം അടയ്ക്കാന്‍ യുവതി എടിഎം കാര്‍ഡ് ആവശ്യപ്പെട്ടു. ആ സമയത്ത് സൈ്വപ്പ് ചെയ്യാനെന്ന വ്യാജേനെ അയാള്‍ കൈയില്‍ പിടിച്ചതായും പിന്നീട് പിന്‍നമ്പര്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റ് യാത്രക്കാരുടെ മുന്നില്‍ വളരെ മോശമായി പെരുമാറുകയുമായിരുന്നു എന്നും യുവതി പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് വിമാന അധികൃതര്‍ വിവരം വിമാനത്താവള അതോറിറ്റിയെയും പൊലീസിനെയും അറിയിച്ചു.
വിമാനം മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്തിലെ മറ്റ് യാത്രക്കാരോടും ഇയാള്‍ മോശമായി പെരുമാറിയതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Mumbai, News, National, Arrested, Crime, Molestation, Swedish flyer molests IndiGo cabin crew, held in Mumbai.