Follow KVARTHA on Google news Follow Us!
ad

Cannabis Charge | 'കഞ്ചാവ് കടത്തി': പിടിയിലായ 46കാരന്റെ വധശിക്ഷ നടപ്പിലാക്കാനൊരുങ്ങി സിംഗപൂര്‍

പ്രസിഡന്റിന് ദയാഹരജി നല്‍കിയിരുന്നെങ്കിലും ശിക്ഷാ ഇളവ് ലഭിച്ചിട്ടില്ല #സിംഗപൂര്‍-വാര്‍ത്തകള്‍, #Cannabis-Charge, #Singapore-Punishment
സിംഗപൂര്‍: (www.kvartha.com) കഞ്ചാവ് കടത്തിയെന്ന കേസില്‍ പിടിയിലായ തങ്കരാജു സുപ്പയ്യ(46)യുടെ വധശിക്ഷ നടപ്പിലാക്കാനൊരുങ്ങി. ബുധനാഴ്ച ശിക്ഷ നടപ്പാക്കുമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞയാഴ്ച സുപ്പയ്യയുടെ കുടുംബം പ്രസിഡന്റിന് ദയാഹരജി നല്‍കിയിരുന്നെങ്കിലും ശിക്ഷാ ഇളവ് ലഭിച്ചിട്ടില്ല. 

സുപ്പയ്യക്ക് ദ്വിഭാഷിയുടെ സേവനം ലഭ്യമാക്കുന്നതിലുള്‍പെടെ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. 2013ല്‍ മലേഷ്യയില്‍നിന്ന് സിംഗപൂരിലേക്ക് ഒരു കിലോ കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുപ്പയ്യക്കെതിരായ കേസ് എന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി.

Singapore, News, World, Cannabis, Singapore to execute man over cannabis charge, Singapore to execute man over cannabis charge.

കഞ്ചാവ് നേരിട്ട് പിടികൂടിയില്ലെങ്കിലും മറ്റു തെളിവുകള്‍ സുപ്പയ്യയിലെത്തിക്കുകയായിരുന്നു. എന്നാല്‍, തനിക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. മയക്കു മരുന്ന് കടത്തിയവര്‍ക്ക് വധശിക്ഷയാണ് സിംഗപ്പൂരിലെ നിയമം. കഴിഞ്ഞ വര്‍ഷവും മയക്കുമരുന്ന് കേസില്‍ രാജ്യത്ത് ഒരാള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. 

Keywords: Singapore, News, World, Cannabis, Singapore to execute man over cannabis charge, Singapore to execute man over cannabis charge.

Post a Comment