തിരുവനന്തപുരം: (www.kvartha.com) ഓടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ ഗര്‍ഭിണി മരിച്ചു. കുഴിവിള സ്വദേശി സുമിന (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആഴംകോണം തോപ്പുവിളയിലാണ് അപകടമുണ്ടായത്. ഭര്‍ത്താവുമൊത്തു വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്.
ഭര്‍ത്താവുമായുണ്ടായ വാക് തര്‍ക്കത്തിനൊടുവില്‍ എടുത്തു ചാടുകയായിരുന്നുവെന്നും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയില്‍ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പരുക്കേറ്റതിനെ തുടര്‍ന്ന് മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് സുമിന മരണം സംഭവിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Thiruvananthapuram, News, Kerala, Pregnant woman, Woman, Husband, death, Autorickshaw, accident, Pregnant woman died in autorickshaw accident.