Follow KVARTHA on Google news Follow Us!
ad

Found Dead | ഒരു കുടുംബത്തിലെ 3 പേരുടെ മൃതദേഹങ്ങള്‍ റെയില്‍വെ ട്രാകില്‍ കണ്ടെത്തി

മൂന്നുപേര്‍ക്കുമൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടി രക്ഷപ്പെട്ടതായി പൊലീസ് #മധ്യപ്രദേശ്-വാര്‍ത്തകള്‍, #Family-Found-Dead, #Railway-Track
ഭോപാല്‍: (www.kvartha.com) ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ റെയില്‍വെ ട്രാകില്‍ കണ്ടെത്തി. കര്‍ഷകനായ ലക്ഷ്മണ്‍ നംദേവ് (50), ഭാര്യ രജനി നംദേവ് (45), മകള്‍ വിനി നംദേവ് എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്കുമൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 

പൊലീസ് പറയുന്നത്: രക്പുരിന് സമീപം റെയില്‍വേ ട്രാകില്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ട് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സമീപത്തുനിന്ന് ആധാര്‍ കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. പ്രാഥമിക അന്വേഷണത്തില്‍ മൂന്നുപേര്‍ക്കുമൊപ്പം ഒരു ആണ്‍കുട്ടിയുമുണ്ടായിരുന്നുവെന്ന് ഇവരുടെ ഒരു ബന്ധു പൊലീസിനെ അറിയിക്കുകയായിരുന്നു. 

Madhya Pradesh, News, National, Found dead, Railway track, Family, Police, Death, Boy, Case, Complaint, MP: Family Of Four found dead in railway track.

തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തി. ട്രെയിന്‍ വന്നപ്പോള്‍ താന്‍ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. സംഭവത്തിന് മൂന്നുദിവസം മുമ്പ് ലക്ഷ്മണിന്റെ മകനെതിരെ മോഷണത്തിന് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. 

തുടര്‍ന്ന് ലക്ഷ്മണിന്റെ മകനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ മുഴുവന്‍ കുടുംബത്തെയും അറസ്റ്റ് ചെയ്യുമെന്ന് ലോകല്‍ പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മാതാപിതാക്കളും സഹോദരിയും ട്രെയിനിന് മുമ്പില്‍ ചാടിയതെന്ന് ലക്ഷ്മണിന്റെ മകന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Keywords: Madhya Pradesh, News, National, Found dead, Railway track, Family, Police, Death, Boy, Case, Complaint, MP: Family Of three found dead in railway track.

Post a Comment