Follow KVARTHA on Google news Follow Us!
ad

Complaint | 'റോഡരികിലെ മരച്ചുവട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് പൊട്ടിച്ച് ഭാര്യയുടെ ബാഗ് കവര്‍ന്നു'; എംഎല്‍എയുടെ പരാതിയില്‍ മോഷ്ടാവിനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്

ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് മോഷണം നടന്നത് #ബെംഗ്‌ളൂറു-വാര്‍ത്തകള്‍, #MLA-Car-Glass-Breaks, #Steal-Bag, #Karnataka-Election
ബെംഗ്‌ളൂറു: (www.kvartha.com) നിര്‍ത്തിയിട്ട കാറിന്റെ ചില്ല് പൊട്ടിച്ച് ഭാര്യയുടെ ബാഗ് കവര്‍ന്നുവെന്ന് എംഎല്‍എയുടെ പരാതി. ഹോസ്‌കോട്ടെ എംഎല്‍എ ശരത് കുമാര്‍ ബച്ചെ ഗൗഡയുടെ കാറിന്റെ ചില്ല് പൊട്ടിച്ചാണ് അകത്തിരുന്ന ബാഗ് മോഷ്ടിച്ചതെന്നാണ് റിപോര്‍ട്.

പൊലീസ് പറയുന്നത്: ശരത് കുമാറിന്റെ ഭാര്യ പ്രതിഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴാണ് സംഭവം. രാവിലെ 9.50 മണിയോടെ ഡ്രൈവര്‍ ഇന്നോവ കാര്‍ റോഡരികിലെ മരച്ചുവട്ടില്‍ നിര്‍ത്തി പ്രതിഭയും ഡ്രൈവറും സമീപത്തെ ഹോടെലിലേക്ക് പ്രഭാത ഭക്ഷണം കഴിക്കാനായി പോയി. 

Karnataka, News, National, MLA, Police, Car, Robbery, Steal, Election, Complaint, Bag, Man breaks glass of Hoskote MLA's car, steals his wife's vanity bag.

ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ചില്ല് കല്ലുകൊണ്ട് തകര്‍ത്ത് സീറ്റില്‍ വെച്ച ബാഗുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. ഈ സമയം എംഎല്‍എ മറ്റൊരു ഗ്രാമത്തില്‍  പ്രചാരണത്തിലായിരുന്നു. 

സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പാര്‍ടി പ്രവര്‍ത്തകരെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്. സിസിടിവി പരിശോധനയില്‍ 18-20 വയസ് പ്രായം തോന്നിക്കുന്ന യുവാവ് ബാഗുമായി പോകുന്നത് പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Keywords: Karnataka, News, National, MLA, Police, Car, Robbery, Steal, Election, Complaint, Bag, Man breaks glass of Hoskote MLA's car, steals his wife's vanity bag.

Post a Comment