മലപ്പുറം: (www.kvartha.com) ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയയാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഫര്‍ഹാബ്(35) കുമാരന്‍(54) എന്നിവരാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിന് ഒത്താശയേകിയതിനാണ് സ്ഥാപനത്തിലെ ജീവനക്കാരനായ കുമാരനെതിരെ നടപടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. തിരൂരിലാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: പ്രതിയായ ഫര്‍ഹാബ് സ്ഥാപനത്തിലെത്തുകയും ചികിത്സ മുറിയില്‍ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പൊലീസില്‍ അറിയിക്കാനോ സ്ഥാപനത്തിലുണ്ടായിരുന്ന സഹ ജീവനക്കാരനായ കുമാരന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തിരൂര്‍ സിഐ ജിജോ എം ജെ, എസ് ഐ പ്രദീപ് കുമാര്‍ ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, സീനിയര്‍ സിപിഒ രാജേഷ് സിപിഒ മാരായ ഉദയന്‍, ഉണ്ണിക്കുട്ടന്‍ എന്നിവരുള്‍പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Keywords: Malappuram, News, Kerala, Police, Treatment, Crime, Molestation attempt, Woman, Employee, Ayurvedha treatment center, Arrest, Arrested, Malappuram: Molestation attempt against employee of Ayurvedha treatment center; Two arrested.