Movie | ആസിഫ് അലിയുടെ 'മഹേഷും മാരുതി'യും ഒടിടി റിലീസിന് ഒരുങ്ങുന്നു

 


കൊച്ചി: (www.kvartha.com) ആസിഫ് അലിയുടെ ചിത്രം 'മഹേഷും മാരുതി'യും ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സംവിധാനം ചെയ്തത് സേതുവാണ്. മംമ്ത മോഹന്‍ദാസ് ആണ് നായികയായി എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയായിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുക.


ഏപ്രില്‍ ഏഴിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് വി എസ് എല്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Movie | ആസിഫ് അലിയുടെ 'മഹേഷും മാരുതി'യും ഒടിടി റിലീസിന് ഒരുങ്ങുന്നു

മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്‌സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷന്‍ മാനേജര്‍ എബി കുര്യന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഈ കുര്യന്‍ ആണ്.


Keywords: Kochi-News കൊച്ചി-വാർത്തകൾ, News, Kerala, Cinema, Entertainment, Maheshum Maruthiyum OTT Release Date.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia