കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചെന്ന കേസില്‍ ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കരിപ്പൂരില്‍ സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്, യാസര്‍ അറാഫത്, സുദീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍ എന്നിവരെയും അശോകന്‍, ഫ്രാന്‍സിസ് എന്നീ എച്എചുമാരെയുമാണ് പിരിച്ചുവിട്ടത്. 11 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കര്‍ശന നടപടി.
കേസിന്റെ കാലയളവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിടയര്‍മെന്റ് ആനുകൂല്യങ്ങള്‍ റദ്ദാക്കും. രണ്ട് വര്‍ഷം മുന്‍പത്തെ കേസിലാണ് വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കസ്റ്റംസ് പ്രിവന്റീവ് കമീഷണറുടെ നടപടി. പിരിച്ചുവിട്ട രണ്ട് സൂപ്രണ്ടുമാര്‍ക്ക് ഭാവിയില്‍ സര്‍കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനാകില്ല.
കസ്റ്റംസിന്റെ സഹായം സ്വര്‍ണം കടത്താന്‍ കള്ളക്കടത്ത് സംഘത്തിന് ലഭിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് 2021 ജനുവരി 12,13 തീയതികളിലാണ് വിമാനത്താവളത്തില്‍ സിബിഐ പരിശോധന നടത്തിയത്. ഡിപാര്‍ട്മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സുമായി (DRI) ചേര്‍ന്നായിരുന്നു പരിശോധന. 11 കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്ത് സംഘത്തില്‍പെട്ട 17 പേരും ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.
Keywords: Kozhikode, News, Kerala, Karipur, Gold, Smuggling, Customs, Officials, Dismissed, Service, Kozhikode: 9 customs officials dismissed from service for involvement in gold smuggling.