തലശ്ശേരി: (www.kvartha.com) കണ്ണൂര്‍ ജില്ലാ ക്രികറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ബികെ 55 ക്രികറ്റ് ക്ലബിന്റേയും ടെലിച്ചറി ടൗണ്‍ ക്രികറ്റ് ക്ലബിന്റേയും സംയുക്താഭിമുഖ്യത്തില്‍ കോണോര്‍ വയല്‍ ക്രികറ്റ് സ്റ്റേഡിയത്തില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക അഖില കേരള വുമന്‍സ് ടി 20 ക്രികറ്റ് ടൂര്‍ണമെന്റ് ഞയഴ്ച നടന്ന ആദ്യ മത്സരത്തില്‍ തലശ്ശേരി കിങ്‌സ് വാലി 27 റണ്‍സിന് ആലക്കോട് ഹില്‍ വാലിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് വാലി നിശ്ചിത 20 ഓവറില്‍ 5 വികറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി.
കിങ്‌സ് വാലിക്ക് വേണ്ടി ഐ വി ദൃശ്യ പുറത്താകാതെ 67 റണ്‍സ് നേടി. മറുപടിയായി ആലക്കോട് ഹില്‍ വാലി 19.3 ഓവറില്‍ 89 റണ്‍സിന് എല്ലാവരും പുറത്തായി. ആലക്കോട് ഹില്‍ വാലിക്ക് വേണ്ടി ജിഷ ജൈമോനും എസ് ഗായത്രിയും 12 റണ്‍സ് വീതം നേടി. കിങ്‌സ് വാലിക്കു വേണ്ടി സി കെ നന്ദന 21 റണ്‍സിന് 3 വികറ്റുകള്‍ നേടി.
കളിയിലെ താരമായി കിങ്‌സ് വാലി താരം ഐ വി ദൃശ്യയേയും (പുറത്താകാതെ 67 റണ്‍സ് ) ഇമ്പാക്ട് താരമായി കിങ്‌സ് വാലി താരം സി കെ നന്ദനയേയും (3 വികറ്റ് ) തിരഞ്ഞെടുത്തു. രണ്ടാം മത്സരത്തില്‍ ടെലിച്ചെറി ടൗണ്‍ സി സി ബി കെ 55 തലശ്ശേരിയെ 24 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ടെലിച്ചെറി ടൗണ്‍ സി സി നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി. ടെലിച്ചെറി ടൗണ്‍ സി സി ന് വേണ്ടി കെ എസ് സായൂജ്യ 23 റണ്‍സും ദേവിക ബിനോയ് 20 റണ്‍സും നേടി.
ബി കെ 55 തലശ്ശേരിക്കു വേണ്ടി ആര്‍ ആര്യ 17 റണ്‍സിന് 2 വികറ്റും മാനസ്വി പോറ്റി 33 റണ്‍സിന് 2 വിക്കറ്റും നേടി. മറുപടിയായി ബി കെ 55 തലശ്ശേരി 19 ഓവറില്‍ 93 റണ്‍സിനു എല്ലാവരും പുറത്തായി. ബി കെ 55 തലശ്ശേരിക്ക് വേണ്ടി മാനസ്വി പോറ്റി 24 റണ്‍സും അശ്വതി ബാബു 18 റണ്‍സും നേടി. ടെലിച്ചെറി ടൗണ്‍ സി സിക്ക് വേണ്ടി അലീന ആന്‍ ജോയ് 11 റണ്‍സിന് 4 വിക്കറ്റും ടി ഷാനി 24 റണ്‍സിന് 2 വിക്കറ്റും നേടി.
കളിയിലെ താരമായി ടെലിച്ചെറി ടൗണ്‍ സി സി താരം അലീന ആന്‍ ജോയിയേയും (4 വികറ്റ്) ഇമ്പാക്ട് താരം ആയി ടെലിച്ചെറി ടൗണ്‍ സി സി താരം ടി ഷാനിയേയും (2 വികറ്റ്) തിരഞ്ഞെടുത്തു. ഏപ്രില്‍ 24 തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ എംആര്‍സി ഹോട് പോട് ടീം ഫ്ലാമിങോ വാരിയേര്‍സിനെ നേരിടും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരത്തില്‍ ചാംപ്യന്‍സ് എസ് സി എക്സ്ട്രീം സ്പോര്‍ട്സിനെ നേരിടും.
Keywords: Kannur, News, Kerala, Thalassery, Cricket, Sports, Women, Game, Cricket Tournament, Kings Valley, Tellicherry Town Cricket Club, win, Kodiyari Memorial All Kerala Women's T20 Cricket Tournament: Kings Valley and Tellicherry Town Cricket Club win.