തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തിന് റെയില്‍വെ അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ബുകിങ് ആരംഭിച്ചു. തിരുവനന്തപുരം-കാസര്‍കോട് യാത്രക്ക് ചെയര്‍ കാറിന് 1590 രൂപയും എക്‌സിക്യൂടീവ് ചെയര്‍കാറിന് 2,880 രൂപയുമാണ് നിരക്ക്.
കണ്ണൂരിലേക്ക് ചെയര്‍ കാറില്‍ 1260 രൂപയും എക്‌സിക്യൂടീവ് ചെയര്‍ കാറില്‍ 2415 രൂപയും, കോഴിക്കോട്ടേക്ക് 1090 രൂപയും 2060 രൂപയുമാണ് നിരക്ക്. ഷൊര്‍ണൂരിലേക്ക് 950 രൂപയും എക്‌സിക്യൂടീവ് ചെയര്‍കാറിന് 1775 രൂപയും തൃശൂരിലേക്ക് 880 രൂപയും 1650 രൂപയുമാണ് നിരക്ക്. എറണാകുളത്തേക്ക് 765 രൂപയും 1420 രൂപയുമാണ് നിരക്ക്. കോട്ടയത്തേക്ക് 555 രൂപയും എക്‌സിക്യൂടീവ് ചെയര്‍കാറിന് 1075 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം യാത്രയ്ക്ക് ചെയര്‍കാറിന് 435 രൂപയും എക്‌സിക്യൂടീവ് ചെയര്‍കാറിന് 820 രൂപയും നല്‍കണം.
Keywords: Kerala, News, Booking, Vande Bharat, Train, Sarted, Kerala: Booking of Vande Bharat train started.