Follow KVARTHA on Google news Follow Us!
ad

Youth League | കെ എം ശാജിക്ക് സ്വീകരണമൊരുക്കി യൂത് ലീഗ്; മെയ് ഒന്നിന് കണ്ണൂരില്‍ രാഷ്ട്രീയ വിശദീകരണം നടത്തും

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നെഞ്ചുവിരിച്ച് നേരിട്ട നേതാവാണ് കെ എം ശാജി #കണ്ണൂര്‍-വാര്‍ത്തകള്‍, #Youth-League, #KM-Shaji
കണ്ണൂര്‍: (www.kvartha.com) പിണറായി സര്‍കാരിന്റെ രാഷ്ട്രീയ വേട്ടയാടലിനെ നിയമ പോരാട്ടത്തിലൂടെ അതിജീവിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി കെ എം  ശാജിക്ക് സ്വീകരണം നല്‍കുമെന്ന് യൂത് ലീഗ് ജില്ലാഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് ഒന്നിന് വൈകുന്നേരം നാലരയ്ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് യൂത് ലീഗ് രാഷ്ട്രീയ വിശദീകരണ സമ്മേളനത്തില്‍ കെ എം  ശാജിക്ക് സ്വീകരണം നല്‍കുക.
 
പിണറായി സര്‍കാരിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രതികരിച്ചതിന്റെ പേരില്‍ കെ എം  ശാജിക്കെതിരെ രാഷ്ട്രീയ പകപോക്കാലാണ് മുഖ്യമന്ത്രിയും സര്‍കാരും വിജിന്‍സ് അന്വേഷണത്തിലൂടെ കാണിച്ചത്. പിണറായി സര്‍കാരിനേറ്റ കനത്ത തിരിച്ചടിയാണ് അഴീക്കോട് സ്‌കൂള്‍ പ്ലസ് ടു കോഴ്സുമായി ബന്ധപ്പെട്ട വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയ ഹൈകോടതി വിധിയെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. 

ഈ കേസുമായി ബന്ധപ്പെടുത്തി വ്യാജ പ്രചാരണമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ എം ഷാജിയെ തോല്‍പ്പിക്കുന്നതിനായി സിപിഎം അഴീക്കോട് മണ്ഡലത്തില്‍ അഴിച്ചുവിട്ടത്. ഇതിന് സിപിഎം പരസ്യമായി മാപ്പുപറയാന്‍ ഇനിയെങ്കിലും തയ്യാറാകണം. കേരളത്തെ കടക്കെണിയിലാക്കിയ പിണറായി സര്‍കാര്‍ രാജ്യത്തിന് അപമാനകരമാണ്. ഏറ്റവും ഒടുവില്‍ എവണ്‍ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയും ധൂര്‍ത്തും പുറത്തുവന്നിരിക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നെഞ്ചുവിരിച്ച് നേരിട്ട നേതാവാണ് കെ എം  ശാജി. 

Kannur, News, Kerala, KM Shaji, Youth League, Kannur: Youth League prepared reception for KM Shaji.

കണ്ണൂരില്‍ നടക്കുന്ന സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദു റഹ് മാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ലീഗ് നേതാക്കളായ പൊട്ടങ്കണ്ടി അബ്ദുല്ല, അബ്ദുല്‍ കരീം ചേലേരി, കെ ടി സഹദുല്ല, മുഹമ്മദ് കാട്ടൂര്‍, സി കെ മുഹമ്മദലി, ടി പി എം ജിഷാന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ യൂത് ലീഗ് ജില്ലാ പ്രസിഡന്റ്  നസീര്‍ നല്ലൂര്‍, ജനറല്‍ സെക്രടറി പി സി നസീര്‍, ട്രഷറര്‍ അല്‍ത്വാഫ് മാങ്ങാടന്‍, സലാം പൊയനാട് എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, KM Shaji, Youth League, Muslim Youth League Organises reception for KM Shaji.

Post a Comment