Accident | വയനാട്ടില്‍ വാഹനാപകടത്തില്‍ 2 വിദ്യാര്‍ഥികള്‍ മരണപ്പെട്ടത് ഇരിട്ടിയെ കണ്ണീരിലാഴ്ത്തി
Apr 24, 2023, 10:09 IST
കണ്ണൂര്‍: (www.kvartha.com) വയനാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരണപ്പെട്ടത് ഇരിട്ടിയിലെ അങ്ങാടിക്കടവ് ഗ്രാമത്തെ നടുക്കി. കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപം കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് ഇരിട്ടി സ്വദേശികള്‍ ഉള്‍പെടെ മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. ഇരിട്ടി അങ്ങാടിക്കടവ് ഈന്തുങ്കരി സ്വദേശിനി ജിസ്ന മേരി ജോസഫ്, കച്ചേരിക്കടവ് പാലത്തുംകടവിലെ അഡോണ്‍, കാസര്‍കോട് വെള്ളരിക്കുണ്ടിലെ സ്നേഹ ജോസഫ് എന്നിവരാണ് മരിച്ചത്.
അഡോണിന്റെ സഹോദരി ഡിയോണ, സ്നേഹയുടെ സഹോദരി സോണ എന്നിവര്‍ക്കും സാഞ്ജോ ജോസിനുമാണിനും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയായിരുന്നു അപകടം. മലയാറ്റൂരില്‍ പോയി വയനാട് വഴി വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജിലെ വിദ്യാര്‍ഥികളും അവരുടെ സഹോദരികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഗുരുതര പരുക്കേറ്റ രണ്ട് പേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡികല്‍ കോളേജിലും, ഒരാള്‍ കല്‍പററ ഫാത്വിമ ആശുപത്രിയിലും ചികിത്സയിലാണ്. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങള്‍: ജിസ്, ജിസന്‍. ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ് അഡോണ്‍. സഹോദരി: ഡിയോണ.
Keywords: Kannur, News, Kerala, Accident, Road, Road accident, Students, Death, Injured, Hospital, Treatment, Kannur: Two Students died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.