Follow KVARTHA on Google news Follow Us!
ad

Compensation | വന്യജീവി ആക്രമണം: കണ്ണൂര്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 22.75 ലക്ഷം രൂപ നല്‍കി

തുക വനസൗഹൃദ സദസില്‍ വച്ച് മന്ത്രി എ കെ ശശീന്ദ്രന്‍ കൈമാറി #കണ്ണൂര്‍-വാര്‍ത്തകള്‍, #Wild-Animal-Attack, #Compensation-Farmers
കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ വന്യജീവികളുടെ ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിനും കര്‍ഷകര്‍ക്കും വനം വകുപ്പ് നഷ്ടപരിഹാരമായി 22.75 ലക്ഷം രൂപ വനസൗഹൃദ സദസില്‍ വച്ച് കൈമാറി. ഇരിട്ടിയില്‍ നടന്ന വനസൗഹൃദ സദസില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് തുക കൈമാറിയത്.

വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളായ പുളിങ്ങോം സ്വദേശി സെബാസ്റ്റ്യന്‍ കാട്ടാത്ത്, ആറളം ഫാമിലെ സരോജിനി, കറ്റിയാടെ നാരായണി എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നിര്‍മലഗിരിയിലെ എം ചന്ദ്രമതി, അഴീക്കോടെ ഫാത്വിമ ശമീം എന്നിവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. 

അരങ്ങ് സ്വദേശി അന്ന പേരാകാട്ടുപൊതിയില്‍ (53930), അരങ്ങ് സ്വദേശി ദേവസ്യ പേരാകാട്ടുപൊതിയില്‍ (46993), മിനിമോള്‍ ജോണ്‍ (61283), കെ സുജീഷ് (31476), വി കെ അശോകന്‍ (24900), എ സി ജോസഫ് (20000), എന്‍ ടി അഭിലാഷ് (25000), ജോയ് തോമസ് (34552), ബാബു ജേക്കബ് പുറക്കേല്‍ (8736), ചിന്നമ്മ വെള്ളാച്ചിറ (19910), തോമസ് ആലപ്പാട്ട് (29370), കുമാരന്‍ കോട്ടി (18793) എന്നീ കര്‍ഷകരാണ് കൃഷി നാശത്തിനുള്ള നഷ്ടപരിഹാര തുക ഏറ്റുവാങ്ങിയത്. 

ആകെ 18 പേര്‍ക്കാണ് തുക നല്‍കിയത്. സി ഹരീഷ്, അണിയേരി വത്സരാജന്‍, മനങ്ങാടന്‍ ചെറിയ ചന്തു എന്നിവര്‍ക്കുള്ള ലാന്‍ഡ് എന്‍ ഒ സിയും ചടങ്ങില്‍ കൈമാറി. വനംവകുപ്പുമായി ബന്ധപ്പെട്ട 20 അപേക്ഷകളും മന്ത്രിക്ക് ലഭിച്ചു.

Keywords: Kannur, News, Kerala, Wild animal, Attack, Compensation, farmer, Kannur: Rs 22-75 lakhs paid as compensation to farmers.

Post a Comment