കണ്ണൂര്‍: (www.kvartha.com) കാഞ്ഞിരകൊല്ലിയില്‍ റിസോര്‍ട് ഉടമയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണ് മരണകാരണമെന്ന് നിഗമനം.
കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവെക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോടിന്റെ ഉടമയാണ് ബെന്നി. പയ്യാവൂര്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kannur, News, Kerala, Resort, Shot Dead, Kannur: Resort owner shot dead.