കണ്ണൂര്‍: (www.kvartha.com) ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രില്‍ 28, 29 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. സെക്രടറി, സൈറ്റ് സൂപര്‍വൈസര്‍, എക്‌സിക്യൂടീവ്- പ്രൊജക്റ്റ് മോനിറ്ററിങ് ആന്റ് കണ്‍ട്രോള്‍, ത്രീഡി ഡിസൈനേഴ്‌സ്, ത്രീഡി വിഷ്വലൈസര്‍, അകൗണ്ടന്റ്, ഗ്രാഫിക് ഡിസൈനര്‍, ഡിജിറ്റല്‍ മാര്‍കറ്റിങ്, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, ടെക്‌നിഷ്യന്‍ ഫിറ്റര്‍, ക്ലര്‍ക്, സ്റ്റോര്‍ കീപര്‍, പര്‍ചെയ്‌സിങ് സ്റ്റാഫ്, സീനിയര്‍ ഏജന്‍സി മാനേജര്‍, ഡവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് ഓഫീസര്‍, കാര്‍പെന്റര്‍, മാര്‍കറ്റിങ് എക്‌സിക്യൂടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത:
ഡിഗ്രി/പി ജി, ബി ടെക്/ഡിപ്ലോമ മെകാനികല്‍/സിവില്‍, എം ബി എ, എം കോം, ബി കോം, ഐ ടി ഐ ഫിറ്റര്‍/കാര്‍പെന്ററി.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.
Keywords: Kannur, News, Kerala, Job, Job fair, Kannur: Mini job fair will be held on 28th and 29th April.