Follow KVARTHA on Google news Follow Us!
ad

Accident | കണ്ണൂരില്‍ നിയന്ത്രണംവിട്ട ബൈക് വൈദ്യുതി തൂണിലിടിച്ച് അപകടം; യുവാവും 5 വയസുകാരിയും മരിച്ചു

ഇവര്‍ക്കൊപ്പം സഞ്ചരിച്ച 8 വയസുകാരിക്ക് പരുക്കേറ്റിട്ടുണ്ട് #കണ്ണൂര്‍-വാര്‍ത്തകള്‍, #Road-Accident-Death, #Mayyil-News
കണ്ണൂര്‍: (www.kvartha.com) മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണാടിപ്പറമ്പ് ആറാംപീടികയില്‍ ബൈക് വൈദ്യുതത്തൂണിലിടിച്ച് അഞ്ചുവയസുകാരിയും യുവാവും മരിച്ചു. കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടില്‍ അജീര്‍ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കന്‍കളത്തില്‍ ഹൗസില്‍ നിയാസിന്റെ മകള്‍ റാഫിയ എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. കണ്ണാടിപ്പറമ്പിലെ ബന്ധു വീട്ടില്‍ സല്‍കാരത്തിന് പോയി മടങ്ങുമ്പോഴാണ് അപകടം. പരുക്കേറ്റ ഇരുവരെയും കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Kannur, News, Kerala, Death, Accident, Police, Case, Bike, Girl, Young man, Road, Injured, Kannur: Man and 5 year old girl died in road accident

ഇവരോടൊപ്പം ബൈകില്‍ സഞ്ചരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവായ ഫാത്വിമയെന്ന എട്ടുവയസുകാരിക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഈ കുട്ടി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണംവിട്ട ബൈക് റോഡരികിലെ വൈദുതി തൂണില്‍ ഇടിച്ച് മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മയ്യില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Kannur, News, Kerala, Death, Accident, Police, Case, Bike, Girl, Young man, Road, Injured, Kannur: Man and 5 year old girl died in road accident

Keywords: Kannur, News, Kerala, Death, Accident, Police, Case, Bike, Girl, Young man, Road, Injured, Kannur: Man and 5 year old girl died in road accident

Post a Comment