കണ്ണൂര്‍: (www.kvartha.com) ജില്ലയെ ഇന്‍ഡ്യന്‍ സര്‍കസിന്റെ നെറുകെയിലെത്തിച്ച ജമിനി ശങ്കരന്‍ ചരിത്രമായി മാറി. ഇന്‍ഡ്യന്‍ സര്‍കസിന്റെ കുലപതി ജെമിനി ശങ്കരന്റെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. മക്കളായ അജയ് ശങ്കര്‍, അശോക് ശങ്കര്‍, കൊച്ചു മക്കളായ ഡോ. അര്‍ജുന്‍ അജയ് ശങ്കര്‍, ഇഷാന്‍ സുജിത്ത് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് കൊളുത്തി.
മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ രാധാകൃഷ്ണന്‍, ഇ പി ജയരാജന്‍, ബിജെപി ദേശീയ സമിതിയംഗം സി കെ പത്മനാഭന്‍, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, എ ദാമോദരന്‍, യു ടി ജയന്തന്‍, അരുണ്‍ കൈതപ്രം, ഗോകുലം ഗോപാലന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ദേവസ്യ മേച്ചേരി തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പിച്ചു.
തുടര്‍ന്ന് പയ്യാമ്പലത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, വി ശിവദാസന്‍ എംപി, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, ബിജെപി ദേശീയ സമിതിയംഗം സി കെ പത്മനാഭന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സി എന്‍ ചന്ദ്രന്‍, ഗോകുലം ഗോപാലന്‍, ജോയി കൊന്നക്കല്‍, എം പി മുരളി, പി പി ദിവാകരന്‍, ജോസ് ചെമ്പേരി, ടി കെ രാജേന്ദ്രന്‍, ടി കെ രമേശ്, പി കെ ഗോപാലകൃഷ്ണന്‍, രവി പനക്കാട് എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു. കെ വി സുമേഷ് എംഎല്‍എ സ്വാഗതം പറഞ്ഞു.
Keywords: Kannur, News, Kerala, Gemini Sankaran, Obituary, Circus, Kannur: About Gemini Sankaran.