Follow KVARTHA on Google news Follow Us!
ad

Accused | കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ട്രെയിനില്‍ യാത്ര ചെയ്യവെ പിടിയിലായി

പ്രതിക്കായി അരൂര്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു #കണ്ണൂര്‍-വാര്‍ത്തകള്‍, #Thalassery-News, #Murder-Case-Accused

തലശേരി: (www.kvartha.com) കൊലപാതക കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ട്രെയിനില്‍ നിന്നും പിടികൂടിയതായി പൊലീസ്. ആലപ്പുഴ അരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട കുഞ്ഞൂട്ടന്‍ എന്ന സഞ്ജയ് ഉല്ലാസാണ്(29) പിടിയിലായത്. മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി സൂപര്‍ഫാസ്റ്റ് എക്സ്പ്രസില്‍ കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ വച്ചാണ് കണ്ണൂര്‍ ജി ആര്‍ പി എസ് സി പി ഒമാരായ മുരളി, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.

പൊലീസ് പറയുന്നത്: ടികറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ ടികറ്റ് എക്സാമിനര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിന്റെ തലയ്ക്ക് ഹെല്‍മെറ്റും ടൈല്‍സ് സ്ലാബും കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതിയാണെന്ന് വ്യക്തമായത്.

Kannur, News, Kerala, Crime, accused, Arrest, Police, Murder case, Train, Kannur: Accused who absconding in murder case caught in the train.

പ്രതിക്കായി അരൂര്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജിആര്‍പിഎസ്എച്ഒ ഉമേശനും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടു പോകും.

Keywords: Kannur, News, Kerala, Crime, accused, Arrest, Police, Murder case, Train, Kannur: Accused who absconding in murder case caught in the train.

Post a Comment