Follow KVARTHA on Google news Follow Us!
ad

J&K Attack | പൂഞ്ച് ഭീകരാക്രമണം: പ്രതികളെ പിടികൂടുന്നതിനായി വ്യാപക തിരച്ചില്‍ തുടരുന്നു; ചോദ്യം ചെയ്യാനായി 12 പേരെ കസ്റ്റഡിയിലെടുത്തു

എംഐ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, നായ്ക്കള്‍ എന്നിവ ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത് #ജമ്മുകശ്മീര്‍-വാര്‍ത്തകള്‍, #Army-Soldiers, #J&K-Attack
പൂഞ്ച്: (www.kvartha.com) ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സംഭവുമായി ബന്ധപ്പെട്ട് 12 പേര്‍ കസ്റ്റഡിയില്‍. ചോദ്യം ചെയ്യാനായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതിനായി എംഐ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, നായ്ക്കള്‍ എന്നിവ ഉപയോഗിച്ച് വ്യാപക തിരച്ചില്‍ തുടരുന്നു. 

അതേസമയം കസ്റ്റഡിയിലടുത്തവരെ വിവിധ തലത്തില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രാഥമിക ഘട്ടത്തില്‍ തീവ്രവാദ സംഘത്തെ തിരിച്ചറിയാനുള്ള നടപടിയായാണ് ചോദ്യം ചെയ്യല്‍. ഒരു വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കിയ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. 

News, National, J&K, Attack, Drones, Sniffer Dogs, Hunt, Terrorists, Detained, J&K Attack: Drones, Sniffer Dogs Used In Hunt For Terrorists, 12 Detained.

മൂന്ന് ഭാഗങ്ങളില്‍ നിന്നായി അഞ്ച് തീവ്രവാദികള്‍ ഗ്രനേഡുള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുമായി സൈനിക വാഹനത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. ആക്രമണം നടന്നതിന് പിന്നാലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി ജമ്മു കശ്മീര്‍ പൊലീസ് ഡിജിപി ദില്‍ബാങ് സിങും എഡിജിപി മുകേഷ് സിങും സമീപത്തെ രജൗരി ജില്ലയില്‍ തമ്പടിച്ചിട്ടുണ്ട്. 

Keywords: News, National, J&K, Jammu and Kashmir, Attack, Drones, Sniffer Dogs, Hunt, Terrorists, Detained, J&K Attack: Drones, Sniffer Dogs Used In Hunt For Terrorists, 12 Detained.

Post a Comment