ഇടുക്കി: (www.kvartha.com) തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് തോട്ടില്‍ മുങ്ങിമരിച്ചു. പയ്യാല്‍ വെള്ളായിക്കുടം വീട്ടില്‍ സജികുമാര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച ഓടക്കാലി പയ്യാലിലാണ് സംഭവം.
അശമന്നൂര്‍ കുറ്റിക്കുഴി തോട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് സജികുമാര്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. തുടര്‍ന്ന് കാണാതായതോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്താനായത്.
Keywords: Idukki, News, Kerala, Death, Drowned, Police, Missing, Found, Man, Idukki: Man drowned while bathing.