Follow KVARTHA on Google news Follow Us!
ad

Dismissed | 'അവധിയെടുത്ത് ഭാര്യയെ കാണാനായി യുകെയിലേക്ക് പോയ ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചില്ല'; പൊലീസുകാരനെ പിരിച്ചുവിട്ടു

ഇടുക്കി: (www.kvartha.com) അവധിയെടുത്ത് ഭാര്യയെ കാണാനായി യുകെയിലേക്ക് പോയ ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെന്ന സംഭവത്തില്‍ പൊലീസുകാരനെ പിരിച്ചുവിട്ടു. കരങ്കുന്നം സ്റ്റേഷനിലെ  സിവില്‍ പൊലീസ് ഓഫീസര്‍ ജിമ്മി ജോസിനെയാണ് പിരിച്ചുവിട്ടത്. തൊടുപുഴയില്‍ ആണ് സംഭവം.

പൊലീസ് പറയുന്നത്: യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയായിരുന്നു ജിമ്മി എടുത്തത്. 2022 ജനുവരി 16ന് ജിമ്മി അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍, ഇദ്ദേഹം തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചില്ല.

Idukki, News, Kerala, Police, Police officer, Dismissed, UK, Wife, Leave, Idukki: Civil police officer was dismissed for not returning from the UK after leave.

ദീര്‍ഘകാലത്തെ അവധിക്ക് ശേഷവും സര്‍വീസില്‍ തിരികെ പ്രവേശിക്കാതിരുന്നതോടെ അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിക്കുകയായിരുന്നു. ജിമ്മി വിദേശത്തുതന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചെന്നുമുള്ള റിപോര്‍ടിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

Keywords: Idukki, News, Kerala, Police, Police officer, Dismissed, UK, Wife, Leave, Idukki: Civil police officer was dismissed for not returning from the UK after leave.

Post a Comment