Arrested | ‘വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരൻ ക്രൂവിന്റെ കഴുത്തിൽ ചുംബിച്ചു', അറസ്റ്റിൽ

 


വാഷിംഗ്ടൺ: (www.kvartha.com) അമേരിക്കയിൽ ഡെൽറ്റ എയർലൈൻസിന്റെ മിനസോട്ടയിലേക്കുള്ള അലാസ്ക വിമാനത്തിൽ മദ്യപിച്ച് പരാക്രമം കാട്ടിയെന്ന പരാതിയിൽ യാത്രക്കാരനെ എയർപോർട്ട് പൊലീസ് അസ്റ്റ് ചെയ്തു. ഇയാൾ വിമാനത്തിലെ ഒരു പുരുഷ കാബിന്‍ ക്രൂവിന്റെ കഴുത്തിൽ ചുംബിക്കുകയും ക്യാപ്റ്റന്റെ ഭക്ഷണം അടങ്ങിയ ട്രേ പൊട്ടിക്കുകയും ചെയ്തുവെന്നാണ് പരാതി. വിമാനം ലാൻഡ് ചെയ്ത  ശേഷം പൈലറ്റ് സംഭവം എയർപോർട്ട് അധികൃതരെ അറിയിക്കുകയായിരുന്നു.

Arrested | ‘വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരൻ ക്രൂവിന്റെ കഴുത്തിൽ ചുംബിച്ചു', അറസ്റ്റിൽ

പൊലീസ് പറയുന്നത് ഇങ്ങനെ:

61 കാരനായ ഡേവിഡ് അലൻ ബർക്ക് എന്ന യാത്രക്കാരനാണ് ആരോപണ വിധേയൻ. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കുള്ള മദ്യത്തിന് ഇയാൾ അർഹനായിരുന്നു. എന്നിരുന്നാലും പറന്നുയരുന്നതിന് മുമ്പ് റെഡ് വൈൻ ആവശ്യപ്പെട്ടപ്പോൾ സമയമായില്ല എന്ന് ക്രൂ അംഗം പറഞ്ഞു. വിമാനം പറന്നുയർന്നതിന് ശേഷം, അതേ ക്രൂ അംഗം ബർക്കിന് ഒരു ഗ്ലാസ് റെഡ് വൈൻ നൽകി. പിന്നീട് ട്രേകൾ വാങ്ങാൻ തിരികെ വന്നപ്പോൾ, ക്രൂവിനെ ഹസ്തദാനം ചെയ്‌തു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, ബർക്ക് വിശ്രമമുറി ഉപയോഗിക്കാനായി എഴുന്നേറ്റ് പോവുന്നതിനിടെ 'വളരെ സുന്ദരനാണ്' എന്ന് പറഞ്ഞു ക്രൂവിനെ പിടിച്ച് കഴുത്തിൽ ചുംബിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ക്രൂവിനെ ബാക്കിയുള്ള ആറ് മണിക്കൂർ യാത്രയ്ക്കായി വിമാനത്തിന്റെ പിൻഭാഗത്തേക്ക് മാറ്റി. മറ്റൊരു ക്രൂ ഇയാൾ പിന്നീട് ക്യാപ്റ്റന്റെ ഭക്ഷണമുള്ള ട്രേ തകർത്തതായും അറിയിച്ചു. പിന്നീട് ഉറങ്ങുന്നതിന് മുമ്പ് രണ്ട് ഗ്ലാസ് റെഡ് വൈൻ കൂടി ആവശ്യപ്പെട്ടു.

ആങ്കറേജിൽ വിമാനം ലാൻഡ് ചെയ്ത ശേഷം പൈലറ്റ് സംഭവം എയർപോർട്ട് അധികൃതരെ അറിയിച്ചു. എന്നാൽ, ചോദ്യം ചെയ്യലിനിടെ ബർക്ക് ആരോപണങ്ങൾ നിഷേധിച്ചു.

വിമാന ജീവനക്കാരോട് അതിക്രമം കാണിച്ചതിനും തെറ്റായ മൊഴി നൽകിയതിനുമാണ് യാത്രക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. ഏപ്രിൽ 27ന് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Keywords: Washington, News, World, Arrest, Arrested, Crime, Drunk, Passenger, Flight, Delta flight, Complaint, Drunk passenger on Delta flight kisses flight attendant on 'neck'; arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia