Follow KVARTHA on Google news Follow Us!
ad

Died | 'ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ സഹപാഠികള്‍ തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു'; 9-ാം ക്ലാസുകാരന്‍ മരിച്ചു

Class 9 Boy Dies in School After Fight With Classmate

ചെന്നൈ: (www.kvartha.com) സഹപാഠികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചതായി റിപോര്‍ട്. പെരിയപാളയം സ്വദേശിയായ ബി തമിഴ്ശെല്‍വന്‍ (14) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ ഗവണ്‍മെന്റ് ബോയ്സ് സ്‌കൂളില്‍ ഉച്ചഭക്ഷണ ഇടവേളയിലാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തമിഴ്ശെല്‍വനും സഹപാഠികളിലൊരാളുമായി വാക്കേറ്റമുണ്ടായി. ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി പരസ്പരമുള്ള അടിപിടിയില്‍ കലാശിച്ചു. ഏറ്റുമുട്ടലിനിടെ നെറ്റിയില്‍ ക്ഷതമേറ്റ തംഴിശെല്‍വന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ പൊന്നേരി സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Chennai, News, National, Death, Police, Students, Class 9 Boy Dies in School After Fight With Classmate.

സഹപാഠികള്‍ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ച് തമിഴ്ശെല്‍വനെ നിരന്തരം അപമാനിച്ചതോടെയാണ് അടിപിടിയിലേക്ക് പ്രശ്‌നങ്ങള്‍ നീങ്ങിയത്. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ കൗമാരക്കാരനെ തിരുവള്ളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് ചെങ്കല്‍പട്ടിലെ സര്‍കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.

Keywords: Chennai, News, National, Death, Police, Students, Class 9 Boy Dies in School After Fight With Classmate.

Post a Comment