Follow KVARTHA on Google news Follow Us!
ad

Gas Leak | വാതക ചോര്‍ച: 3 കുട്ടികള്‍ ഉള്‍പെടെ 11 പേര്‍ മരിച്ചു; 9 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍

ചോര്‍ചയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു #പഞ്ചാബ്-വാര്‍ത്തകള്‍, #Gas-Leak-Punjab, #Ludhiana-Factory-Gas-Leak
ചണ്ഡീഗഢ്: (www.kvartha.com) വാതക ചോര്‍ചയെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ ഉള്‍പെടെ 11 പേര്‍ക്ക് ദാരുണാന്ത്യം. ഒമ്പത് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപോര്‍ടുണ്ട്.പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഗിയാസ്പൂരില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ഒരു ഫാക്ടറിയില്‍ നിന്നാണ് വാതകച്ചോര്‍ച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. 

വാതക ചോര്‍ച തന്നെയാണ് അപകട കാരണമെന്ന് ലുധിയാന ഡെപ്യൂടി കമീഷനര്‍ വ്യക്തമാക്കി. ചോര്‍ചയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ദേശീയ ദുരന്ത നിവരണ സേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് നിന്നുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അടിയന്തര ചികിത്സ നല്‍കാനായി ഡോക്ടര്‍മാരുടെ സംഘവും പ്രദേശത്ത് എത്തി. 

Punjab, News, National, Factory, Gas, Leak, Gas leak, Death, Hospital, Treatment, Ludhiana, Children, Doctors, Accident, Children among 11 killed after gas leak at Punjab's Ludhiana factory.

ശനിയാഴ്ച ജനങ്ങള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തുടങ്ങിയത്. വിഷ വാതകം ശ്വസിച്ച് നിരവധി പേര്‍ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും 11 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി. അതീവ ദുഖ:കരമായ അപകടമാണ് നടന്നതെന്നും ദുരന്ത ബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഭഗവന്ദ് സിങ് മന്‍ പറഞ്ഞു.

Keywords: Punjab, News, National, Factory, Gas, Leak, Gas leak, Death, Hospital, Treatment, Ludhiana, Children, Doctors, Accident, Children among 11 killed after gas leak at Punjab's Ludhiana factory.

Post a Comment