Follow KVARTHA on Google news Follow Us!
ad

Arrested | 'വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു'; നടി അറസ്റ്റില്‍

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരിയാണെന്ന് ക്രൈംബ്രാഞ്ച് വിഭാഗം #മുംബൈ-വാര്‍ത്തകള്‍, #Actress-Suman-Kumari-Arrested, #National-News
മുംബൈ: (www.kvartha.com) വനിതാ മോഡലുകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന സംഭവത്തില്‍ ഭോജ്പുരി നടി സുമന്‍ കുമാരി(24) അറസ്റ്റില്‍. ഇവരുടെ പിടിയില്‍ നിന്ന് മോഡലുകളായ മൂന്ന് സ്ത്രീകളെ രക്ഷിച്ചുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരിയാണെന്ന് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറിയിച്ചു.

പൊലീസ് പറയുന്നത്: ഗൊരെഗാവിലെ ഹോടെലില്‍ നടത്തിയ പരിശോധനയിലാണ് സുമന്‍ കുമാരിയെ പൊലീസ് തെളിവുകളോടെ പിടികൂടിയത്. 50,000 രൂപക്കാണ് സ്ത്രീകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നത്. പൊലീസ് കസ്റ്റമര്‍ എന്ന നിലയില്‍ സുമന്‍ കുമാരിയെ സമീപിക്കുകയും 50,000 മുതല്‍ 80,000 രൂപ വരെ ആവശ്യപ്പെടുകയും ചെയ്തു. 

Mumbai, News, National, Crime, Arrest, Arrested, Police, Actress, Women, Illegal, Bhojpuri Actress Arrested For Forcing Women Into Illegal: Police.

ഇയാള്‍ മൂന്ന് പെണ്‍കുട്ടികളെ ഗൊരെഗാവിലെ ഹോടെലിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Keywords: Mumbai, News, National, Crime, Arrest, Arrested, Police, Actress, Women, Illegal, Bhojpuri Actress Arrested For Forcing Women Into Illegal: Police.

Post a Comment