Follow KVARTHA on Google news Follow Us!
ad

Samantha's Fan | സാമന്തയ്ക്ക് വേണ്ടി ക്ഷേത്രം പണിത് ആരാധകന്‍; സ്ഥാപിക്കുന്നത് താരത്തിന്റെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള വിഗ്രഹം

'നടിയുടെ പിറന്നാള്‍ ദിവസമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കും' #ആന്ധ്രാ പ്രദേശ്-വാര്‍ത്തകള്‍, #Actress-Samantha, #Temple-Samantha-Fan

അമരാവതി: (www.kvartha.com) ആന്ധ്രപ്രദേശില്‍ നടി സാമന്തയ്ക്ക് വേണ്ടി ഒരു ആരാധകന്‍ ക്ഷേത്രം പണിയുന്നു. സന്ദീപ് എന്ന ആരാധകനാണ് ക്ഷേത്രമൊരുക്കുന്നത്. താരത്തിന്റെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതെന്ന് റിപോര്‍ടുകള്‍ പറയുന്നു.

സാമന്തയെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും നടിയേയും സിനിമകളെയും ഇഷ്ടമാണെന്നും ആരാധകന്‍ പറയുന്നു. സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ 'ശാകുന്തളം' ആണ് ക്ഷേത്രം പണിയാന്‍ പ്രചോദനമായതെന്നും ആരാധകന്‍ വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Andhra Pradesh, News, National, Cinema, Actor, Samantha, Temple, Fan, Andhra Pradesh: Samantha's fan builds a temple for her.

നടിയുടെ 36-ാം പിറന്നാള്‍ ദിവസമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കുമെന്നും ആരാധകന്‍ അറിയിച്ചു. അതേസമയം ഏപ്രില്‍ 14 ന് തീയേറ്ററുകളില്‍ എത്തിയ ശാകുന്തളം വന്‍ പരാജയമായിരുന്നു. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 10 കോടി മാത്രമാണ് തീയേറ്ററുകളില്‍ നിന്നും നേടാനായത്.

Keywords: Andhra Pradesh, News, National, Cinema, Actor, Samantha, Temple, Fan, Andhra Pradesh: Samantha's fan builds a temple for her.

Post a Comment