Follow KVARTHA on Google news Follow Us!
ad

Award | അമൃത വര്‍ഷിണി പുരസ്‌കാരം പ്രശസ്ത കവിയും, ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും

25,000 രൂപയും, ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ് #കണ്ണൂര്‍-വാർത്തകൾ, #Amrita-Varshini-Award
കണ്ണൂര്‍: (www.kvartha.com) അമൃതകലാക്ഷേത്ര-സപ്തസാര കള്‍ച്ചറല്‍ മിഷന്റെ വാര്‍ഷികാഘോഷം 'അമൃതോത്സവം-2023' നോടനുബന്ധിച്ച് കല, സാഹിത്യം, സാംസ്‌കാരിക രംഗങ്ങളിലുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ 'അമൃതവര്‍ഷിണീ പുരസ്‌കാരം' പ്രശസ്ത കവിയും, ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. 25,000 രൂപയും, ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 

ഡോ. ശ്രീ കൂമുള്ളി ശിവരാമന്‍ ചെയര്‍മാനും, പി രവീന്ദ്രന്‍, സുനില്‍ മാങ്ങാട്ടിടം, വി കെ സുരേഷ് ബാബു, എന്‍ ധനഞ്ജയന്‍, ഡയറക്ടര്‍ രാജേഷ് തന്ത്രികള്‍, അഡ്വ. ഷൈമ മഹേഷ്, എ സജീവന്‍, രജനീ ഗണേഷ് തുടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് തീരുമാനിച്ചത്. ഏപ്രില്‍ 29 ന്വൈകുന്നേരം അഞ്ച് മണിക്ക് കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പിക്കും. തുടര്‍ന്ന് നടക്കുന്ന സംഗീത-നൃത്തശില്പത്തില്‍ ശ്രീകാഞ്ഞങ്ങാട് രാമചന്ദ്രന്‍, കലാമണ്ഢലം ലീലാമണി ടീചര്‍, മജിലേഷ് എ വി ജീജി രാജേഷ് തുടങ്ങിയ നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കും.

Kannur, News, Kerala, Award, Press meet, Amrita Varshini Award, Sreekumaran Thambi, Amrita Varshini Award for Sreekumaran Thambi.

ശ്രീകുമാരന്‍ തമ്പിയോടുള്ള ആദരവായി അദ്ധേഹത്തിന്റെ രചനയില്‍ വിരിഞ്ഞ ഗാനങ്ങള്‍ പാടിയും, നൃത്തം ചെയ്തും, ചിത്രങ്ങള്‍ വരച്ചും ഓണ്‍ലൈന്‍ ആയി 'ശ്രീസര്‍ഗ സൗരഭം' എന്ന പേരില്‍ കാവ്യകലാ വാരമായി ആഘോഷിക്കാനും മിഷന്‍ തീരുമാനിച്ചു. താല്പര്യമുള്ള കലാകാന്‍മാര്‍ 'സര്‍ഗസന്ധ്യ' എന്ന ഫെയ്സ്ബുക് ഗ്രൂപില്‍ സൃഷ്ടികള്‍ അയക്കാവുന്നതാണ്. 7558939709, 9747273709 എന്നീ നമ്പറില്‍ വിളിക്കാവുന്നതാണ്.

സപ്തസാര കള്‍ചറല്‍ മിഷന്‍ രക്ഷാധികാരി സുനില്‍ മാങ്ങാട്ടിടം, വൈസ് പ്രസിഡന്റ് എ സജീവന്‍, സെക്രടറി ശ്രീമതി ജീജാ പവിത്രന്‍, ജീജി രാജേഷ്, ഡയറക്ടര്‍ രാജേഷ് തന്ത്രി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Award, Press meet, Amrita Varshini Award, Sreekumaran Thambi, Amrita Varshini Award for Sreekumaran Thambi.

Post a Comment