വാഷിങ്ടണ്‍: (www.kvartha.com) അമേരികന്‍ എയര്‍ലൈന്‍സിന്റെ വിമാനം കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. അരിസോണയിലെ ഫീനിക്‌സിലേക്ക് പറന്നുയര്‍ന്ന് 40 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന്റെ എഞ്ചിന്‍ ഭാഗത്ത് ഒരു പക്ഷി വന്ന് ഇടിച്ചു. ഇതിന് പിന്നാലെ വിമാനത്തിന്റെ ഒരു ചിറകില്‍ നിന്നും തീ ഉയരുകയായിരുന്നുവെന്നാണ് റിപോര്‍ട്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പക്ഷി ഇടിച്ചതിന് പിന്നാലെ വിമാനം യൂ ടേണെടുത്ത് കൊളംബസ് വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബോയിംഗ് 737 വിമാനമാണ് കൂടുതല്‍ അപകടമില്ലാതെ തിരിച്ചിറങ്ങിയത്. 7.43 മണിയോടെ പറന്നുയര്‍ന്ന വിമാനം 8.22 മണിയോടെ അതേ വിമാനത്താവളത്തില്‍ തന്നെ ലാന്‍ഡിങ് നടത്തിയെന്ന് റിപോര്‍ടുകള്‍ പറയുന്നു.
Keywords: Washington, News, Kerala, American Airlines, Flight, Plane, Fire, Landing, Bird, American Airlines Plane Catches Fire Mid-Air After Bird Strike, Makes Emergency Landing.