കൊച്ചി: (www.kvartha.com) നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ പലപ്പോഴും വലിയ വിമര്‍ശനം സൃഷ്ടിക്കാറുണ്ട്. അടുത്തകാലത്തായി അഭിമുഖങ്ങളില്‍ ഷൈന്‍ പ്രതികരിക്കുന്ന രീതിയാണ് ഇതിനൊരു കാരണം. എന്നാല്‍ തന്റെ സ്വഭാവത്തിലുണ്ടായ വ്യത്യാസത്തിന് കാരണം കൊറോണ വൈറസാണെന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്' - എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
നമ്മുടെ ചുറ്റമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ടെന്നും അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകുമെന്നും താരം പറയുന്നു. അതേസമയം 'അടി', കൊറോണ പേപേഴ്‌സ് എന്നീ ചിത്രങ്ങളാണ് ഷൈന്‍ ടോം ചാക്കോയുടെതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. അഹാന കൃഷ്ണയാണ് നായികയായി എത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് കൊറോണ പേപേഴ്‌സ്. ചിത്രം ഏപ്രില്‍ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
Keywords: Kochi, News, Kerala, Actor, Cinema, Entertainment, Actor Shine Tom Chacko about his character.