കണ്ണൂര്‍: (www.kvartha.com) ചിറക്കല്‍ ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഏപ്രില്‍ ഏഴിന് പുലര്‍ചെ 4.30 മണിയോടെ തീച്ചാമണ്ഡി തെയ്യക്കോലം കെട്ടി 121 തവണ തെയ്യക്കനലാട്ടം അവതരിപ്പിച്ച സംഭവത്തില്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ ആണ് തലശേരി കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തര റിപോര്‍ട് നല്‍കാന്‍ ഡബ്ല്യുസിഡി ഡയറക്ടര്‍, ജില്ലാ പൊലീസ് മേധാവി, ചൈല്‍ഡ് പ്രൊടക്ഷന്‍ ഓഫീസര്‍, എന്നിവര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ 14 വയസുകാരന്‍ തെയ്യം കെട്ടുന്നതിനെതിരെ ബാലാവകാശ കമീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചതിനെ തുടര്‍ന്നാണ് പെരുങ്കളിയാട്ടം സംഘാടകസമിതി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തത്.
Keywords: News, Kannur, News, Kerala, Case, Student, Theyyam, Child rights commission, Report, Court, 8th standard student present theyyam; Child rights commission registered case.