Follow KVARTHA on Google news Follow Us!
ad

Police Booked | അനധികൃത പിസ്റ്റള്‍ ഉപയോഗിച്ച് കേക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി; പിന്നാലെ 21കാരനെതിരെ കേസെടുത്ത് പൊലീസ്

21-Year-Old Delhi Man Arrested For Flaunting Illegal Gun On Social Media

ന്യൂഡെല്‍ഹി: (www.kvartha.com) അനധികൃത പിസ്റ്റള്‍ ഉപയോഗിച്ച് കേക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ 21കാരനെതിരെ പൊലീസ് കേസെടുത്തു. അനികേത് എന്ന അനീഷിനെ സൗത് ഡെല്‍ഹിയിലെ നെബ് സെരായ് മേഖലയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പടക്കം പൊട്ടുന്നതിന്റെ പശ്ചാത്തലത്തില്‍ മെഴുകുതിരി ഊതിക്കെടുത്തുന്നതും പിസ്റ്റള്‍ കൊണ്ട് കേക് മുറിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. പ്രതിയെയും രണ്ട് ഉണ്ടകള്‍ ഉള്‍പെടെ നാടന്‍ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

New Delhi, News, National, Police, Case, Gun, Arrest, Social media, 21-Year-Old Delhi Man Arrested For Flaunting Illegal Gun On Social Media

ഇയാള്‍ക്കെതിരെ നേരത്തെ മാല്‍വിയ പൊലീസ് സ്റ്റേഷനില്‍ ഒരു കേസുണ്ട്. ക്രിമിനലുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നതിനും സമൂഹമാധ്യമത്തില്‍ സ്വാധീനം നേടുന്നതിനും അനുയായികളെ ആകര്‍ഷിക്കുന്നതിനുമാണ് വീഡിയോ ഷൂട് ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.

Keywords: New Delhi, News, National, Police, Case, Gun, Arrest, Social media, 21-Year-Old Delhi Man Arrested For Flaunting Illegal Gun On Social Media

Post a Comment