പുതുശ്ശേരി: (www.kvartha.com) സ്ഥലം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ വ്യാജരേഖ നല്‍കി പണം തട്ടിയെന്ന സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. സുലോചനയെയാണ് (53) കസബ പൊലീസ് പിടികൂടിയത്. 25 കോടിക്ക് പുതുശ്ശേരി ഈസ്റ്റ് വില്ലേജില്‍ മലബാര്‍ സിമന്റ്‌സ് കമ്പനിക്ക് സമീപമുള്ള 82 ഏക്കര്‍ സ്ഥലം വാങ്ങി നല്‍കാമെന്നാണ് സുലോചന പറഞ്ഞു വിശ്വസിപ്പിച്ചത്.
ടാക്‌സ് രസീത് പൊസഷന്‍ സര്‍ടിഫികറ്റ്, കുടിക്കട സര്‍ടിഫികറ്റ് തുടങ്ങിയവ വ്യാജമായി നിര്‍മിച്ച് ഇവയുടെ ഫോടോസ്റ്റാറ്റ് നല്‍കി എറണാകുളം പിരലിമട്ടം സ്വദേശിയായ യുവാവില്‍ നിന്നും 1,05,000 രൂപ അഡ്വാന്‍സ് എന്ന രീതിയിലാണ് സുലോചന തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. കസബ ഇന്‍സ്‌പെക്ടര്‍ എന്‍ സ് രാജീവ്, സബ് ഇന്‍സ്‌പെക്ടര്‍ സി കെ രാജേഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ ജസിന്ത, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശെല്‍വരാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Keywords: News, Kerala, Arrested, Fraud, Crime, Police, Woman, Woman arrested for fraud case.