Follow KVARTHA on Google news Follow Us!
ad

Found Dead | വയനാട്ടില്‍ നിന്ന് കാണാതായ വയോധിക കണ്ണൂരില്‍ വനത്തിനുള്ളില്‍ മരിച്ച നിലയില്‍

Waynad: Missing elderly woman found dead in forest #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാനന്തവാടി: (www.kvartha.com) തലപ്പുഴ വെണ്മണി ചുള്ളിയില്‍ നിന്ന് കാണാതായ വയോധിക കണ്ണൂരില്‍ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ (65) യെയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ കോളയാട് ചങ്ങലഗേറ്റിന് സമീപത്തുള്ള പന്നിയോട് വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 

മാര്‍ച് നാലിനാണ് വീട്ടമ്മയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. മരുന്ന് വാങ്ങണമെന്നറിയിച്ച് മക്കളെ അറിയിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പതിവുപോലെ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മകനും മറ്റു ബന്ധുക്കളും ചേര്‍ന്ന് തലപ്പുഴ പരാതി നല്‍കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവ്: പരേതനായ ജോര്‍ജ്, മക്കള്‍: പ്രിന്‍സി, റിന്‍സി, അക്ഷയ്.

News, Found Dead, Kerala, Death, Police, Dead Body, Waynad: Missing elderly woman found dead in forest.

Keywords: News, Found Dead, Kerala, Death, Police, Dead Body, Waynad: Missing elderly woman found dead in forest.

Post a Comment