Follow KVARTHA on Google news Follow Us!
ad

Injured | 'തേന്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയപ്പോള്‍ കരടിയുടെ ആക്രമണം'; യുവാവിന് പരുക്ക്

Wayanadu: Man injured in bear attack #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വയനാട്: (www.kvartha.com) കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരുക്കേറ്റത്. ബുധനാഴ്ച രാവിലെ വയനാട് ചെതലയത്താണ് സംഭവം. തേന്‍ ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയപ്പോള്‍ കരടി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രാജനൊപ്പം ഉണ്ടായിരുന്നു.

കുറിച്യാട് വന മേഖലയിലേക്കാണ് ഇവര്‍ തേന്‍ ശേഖരിക്കാന്‍ പോയത്. ഉള്‍വനത്തില്‍ വച്ചാണ് കരടിയുടെ ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ രാജനെ സുല്‍ത്താന്‍ ബത്തേരി താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Wayanad, News, Kerala, Injured, attack, Animals, Police, Wayanad: Man injured in bear attack.

Keywords: Wayanad, News, Kerala, Injured, attack, Animals, Police, Wayanad: Man injured in bear attack.

Post a Comment