കല്‍പ്പറ്റ: (www.kvartha.com) ആദിവാസി യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂളിവയല്‍ കാട്ടറപ്പള്ളി കുറിച്ച്യ കോളനിയിലെ ചന്തു(47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിന് അടുത്തുള്ള വയലിലെ കൈതോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയില്‍ വള്ളിയൂര്‍കാവ് ഉത്സവത്തിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
വരേണ്ട സമയം കഴിഞ്ഞിട്ടും ചന്തുവിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പരിസരവാസികളും നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പനമരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിന്ദുവാണ് ചന്തുവിന്റെ ഭാര്യ. സതീശന്‍, സനീഷ്, അമൃത എന്നിവരാണ് മക്കള്‍.
Keywords: News, Kerala, Found Dead, Festival, Case, Police, Wayanad: Man found dead.