വയനാട്: (www.kvartha.com) കൃഷിയിടത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാനക്കുഴി യൂക്കാലി കോളനിയിലെ മാധവനാണ് മരിച്ചത്. വയനാട് മീനങ്ങാടി കിഴക്കേ കോളേരിയിലെ കൃഷിയിടത്തിലാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ എസ് ടി പ്രമോട്ടറാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം തല വേര്‍പെട്ട നിലയിലാണ്. മരിച്ചയാളുടെ വസ്ത്രം സമീപത്ത് കത്തിയ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനയച്ചു. റിപോര്‍ട് കിട്ടിയാല്‍ വ്യക്തത വരുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Found, Body Found, Wayanad: Body found in farm, Identified.