Follow KVARTHA on Google news Follow Us!
ad

Arrested | '15കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചു, സംഭവം ആരോടും പറയാതിരിക്കാന്‍ 10 രൂപയും നല്‍കി'; 60കാരന്‍ അറസ്റ്റില്‍

UP: 60 year old man arrested in molestation case #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ലക്‌നൗ: (www.kvartha.com) 15കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ 60കാരന്‍ അറസ്റ്റില്‍. സംഭവം ആരോടും പറയാതിരിക്കാന്‍ പെണ്‍കുട്ടിക്ക് ഇയാള്‍ 10 രൂപ നല്‍കുകയും ചെയ്തുവെന്ന് റിപോര്‍ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.

പൊലീസ് പറയുന്നത്: 15കാരിയും അമ്മയും ബുധനാഴ്ച ആടുകളെ മേയ്ക്കാന്‍ പോയപ്പോഴാണ് മുത്തശ്ശന്‍ വീട്ടിലെത്തിയത്. അവരോട് ഉടന്‍ വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും പേരക്കുട്ടിയോട് വിറക് വെട്ടാന്‍ മഴുവെടുത്തു കൊണ്ടുവരാന്‍ പറയുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി മഴുവുമായി വന്നപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Lucknow, News, National, Arrested, Police, Crime, UP: 60 year old man arrested in molestation case.

സംഭവസമയത്ത് അതുവഴി കടന്നുപോയ വഴിയാത്രക്കാരനാണ് ബഹളം വച്ച് ആളെ കൂട്ടിയത്. വിവരമറിഞ്ഞെത്തിയ ആള്‍ക്കൂട്ടം ഇയാളെ മര്‍ദിക്കുകയും പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെയും അമ്മയുടെയും പരാതിയില്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Keywords: Lucknow, News, National, Arrested, Police, Crime, UP: 60 year old man arrested in molestation case.

Post a Comment