ലക്‌നൗ: (www.kvartha.com) യുപിയില്‍ കുടിലിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പെടെ അഞ്ചുപേര്‍ മരിച്ചു. സതീഷ് കുമാര്‍ ഭാര്യ കാജള്‍ ഇവരുടെ മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച റൂറയിലെ ഹര്‍മൗ ബഞ്ചാരദേര ഗ്രാമത്തിലാണ് സംഭവം. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് തീപ്പിടിത്തമുണ്ടായത്.
പ്രദേശവാസികളും അഗ്‌നിശമനസേനയും ഗ്രാമത്തിലെത്തി തീയണച്ചെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല. ഷോര്‍ട് സര്‍ക്യൂടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സതീഷിന്റെ അമ്മയ്ക്കും പരുക്കേറ്റു, ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Keywords: Lucknow, News, National, Fire, Death, Accident, UP: 5, including children, died as hut catches fire.