Bomb Threat | റെയില്‍വേ സ്റ്റേഷനിലും പ്രധാന ബസ് സ്റ്റാന്‍ഡിലും സ്ഫോടനം നടക്കുമെന്ന് 34കാരന്റെ വ്യാജ ഭീഷണി സന്ദേശം: വിശപ്പടക്കാനായി യുവാവ് കണ്ടെത്തിയ വിചിത്രമായ വഴിയാണിതെന്ന് പൊലീസ്
Mar 14, 2023, 18:20 IST
ചെന്നൈ: (www.kvartha.com) ഈറോഡിലെ റെയില്‍വേ സ്റ്റേഷനിലും പ്രധാന ബസ് സ്റ്റാന്‍ഡിലും സ്ഫോടനം നടക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം മുഴക്കിയ യുവാവിനെ പൊലീസ് പിടികൂടി. സന്ദേശം ലഭിച്ചയുടന്‍ പ്രധാന ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, ടൗണിലെ ഷോപിംഗ് മോളുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ നടപടികള്‍ പൊലീസ് കര്‍ശനമാക്കിയിരുന്നു. പിന്നാലെ വ്യാജ ഭീഷണി മുഴക്കിയ കോയമ്പത്തൂര്‍ സ്വദേശിയായ ഒരു 34 കാരനെ പിടികൂടുകയും ചെയ്തുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
പൊലീസ് പറയുന്നത്: പിടിയിലായ യുവാവ് താന്‍ നല്‍കിയത് ഒരു വ്യാജ സന്ദേശമാണെന്ന് പൊലീസിനോട് സമ്മതിച്ചു. എന്തിനായിരുന്നു ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി എന്ന പൊലീസിന്റെ ചോദ്യത്തിന് ഇയാള്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ഏവരെയും അമ്പരപ്പിക്കുന്നത്.
തൊഴില്‍രഹിതനായ തനിക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സാധിക്കുന്നില്ലെന്നും ഭക്ഷണത്തിനുള്ള വക പോലും ഇല്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഏതെങ്കിലും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടാല്‍ എല്ലാ ദിവസവും മുടങ്ങാതെ ആഹാരം കിട്ടുമല്ലോ എന്നോര്‍ത്താണ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത് എന്നായിരുന്നു ഇയാളുടെ കുറ്റസമ്മതം.
Keywords: Chennai, News, National, Police, Threat, Message, Jail, Food, Unemployed Tamil Nadu Man Makes Hoax Bomb Threat to Get Free Meals in Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.