Elephant Attack | കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
Mar 2, 2023, 15:45 IST
പാലക്കാട്: (www.kvartha.com) തമിഴ്നാട് ആനക്കട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മരുതാചലം, മഹേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ മരുതാചലത്തിനെ കാട്ടാന ആക്രമിച്ചു. കാട്ടാന വരുത്തിയ കൃഷിനാശം കാണാന്‍ പോയപ്പോഴാണ് ഒറ്റയാന് ആക്രമിച്ചത്.
മണ്ണാര്‍ക്കാട് കോയമ്പത്തൂര്‍ റോഡില്‍ മാങ്കരയിലാണ് മഹേഷ്കുമാറിനെ ഒറ്റയാന് ചിവിട്ടിക്കൊന്നത്. അമ്മാവന് രാമചന്ദ്രന്റെ കൃഷിസ്ഥലത്ത് എത്തിയ ഒറ്റയാനെ പടക്കം പൊട്ടിച്ച് ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് മഹേഷ്കുമാറിനെ ഒറ്റയാന് ആക്രമിച്ചതെന്നാണ് വിവരം.
Keywords: Palakkad, News, Kerala, Death, Elephant, Wild Elephants, attack, Two killed in wild elephant attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.