Follow KVARTHA on Google news Follow Us!
ad

Arrested | ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടു'; 2 ഡോക്ടര്‍മാര്‍ പിടിയില്‍

Two doctors arrested for bribe case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചാവക്കാട്: (www.kvartha.com) ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍. താലൂക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പ്രദീപ് കോശി, അനസ്‌തേഷ്യ നല്‍കുന്ന ഡോ. വീണ വര്‍ഗീസ് എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്. പൂവ്വത്തൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ആശിഖിന്റെ പരാതിയിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്. 

പൊലീസ് പറയുന്നത്: ആശിഖിന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ പണം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച നടക്കേണ്ട ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ബുധനാഴ്ച തന്നെ ഡോ. പ്രദീപ് കോശി 3000 രൂപയും വീണ വര്‍ഗീസ് 2,000 രൂപയുമാണ് ആവശ്യപ്പെട്ടത്. ഇതോടെ ആശിഖ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. 

News, Kerala, Doctor, Arrest, Arrested, Police, Crime, Bribe Scam, Two doctors arrested for bribe case.

പ്രൈവറ്റ് പ്രാക്ടീസ് ചെയ്തുവരുന്ന വീട്ടില്‍നിന്നാണ് ഇരുവരും പിടിയിലായത്. പണം ഇവിടെ എത്തിക്കാനാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്. പണം ഫിനാഫ്തലിന്‍ പൗഡര്‍ മുക്കി ഇരുവര്‍ക്കും നല്‍കാനായി വിജിലന്‍സ് ആശിഖിനെ ഏല്‍പിക്കുകയായിരുന്നു.

Keywords: News, Kerala, Doctor, Arrest, Arrested, Police, Crime, Bribe Scam, Two doctors arrested for bribe case.

Post a Comment